കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹൂല്‍ഗാന്ധിയെ പാര്‍ലമെന്‍റില്‍ നിന്ന് പുറത്താക്കണമന്ന് ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബൈ .ഫെബ്രുവരി ആറിന് രാഹുല്‍ ഗാന്ധിപാര്‍ലമെന്‍റില്‍ നടത്തിയ പ്രസംഗം പ്രധാനമന്ത്രിയെ അപമാനിക്കാന്‍ മാത്രം വിനിയോഗിച്ചതായി അദ്ദേഹം പാര്‍ലമന്‍റ് അന്വേഷണ കമ്മിറ്റിക്ക് മുമ്പാകെ പാരാതിയും നല്‍കി.
സ്പീക്കറുടെ അനുമതിയില്ലാതെയാണ് രാഹുല്‍ പ്രസംഗിച്ചതെന്നും, അദ്ദേഹത്തെ അപമാനിക്കുന്ന തരത്തില്‍ 18 ഓളം പരാമര്‍ശങ്ങള്‍ പാര്‍ലമെന്‍റില്‍ നടത്തിയെന്നുമാണ് പരാതിയിലുള്ളത്.സഭയുടെ മാന്യതക്ക് നിരക്കാത്ത പ്രവര്‍ത്തികളാണ് കോണ്‍ഗ്രസ് നേതാവിന്‍റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും ദുബൈ അഭിപ്രായപ്പെട്ടു.
1976ല്‍ സുബ്രഹ്മണ്യന്‍ സ്വാമിയെ പാര്‍ലമെന്റില്‍ നിന്നും അയോഗ്യനാക്കിയത് പോലെ രാഹുല്‍ ഗാന്ധിക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ദുബെ പാര്‍ലമെന്റ് അന്വേഷണ കമ്മിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.എന്നാല്‍ വിഷയത്തില്‍ എതിര്‍പ്പുമായി തൃണമൂല്‍ അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്.
English Summary:
BJP MP wants to expel Rahul Gandhi from Parliament
You may also like this video: