Site iconSite icon Janayugom Online

അംബേദ്കർ പ്രതിമയിൽ ഹാരാർപ്പണം നടത്താനൊരുങ്ങിയ ബിജെപി എംപി ക്രെയിനിൽ കുടുങ്ങി; ക്രെയിൻ ഓപറേറ്റര്‍ക്ക് മര്‍ദനം

ഹരാർപ്പണം നടത്താനായി ക്രെയ്നില്‍ കയറി അതില്‍ കുടുങ്ങിയ ബിജെപി എംപി ക്രെയിൻ ഓപറേറ്ററെ മർദിച്ചു. മധ്യപ്രദേശിലെ സത്നയിലായിരുന്നു സംഭവം. സർദാർ വല്ലഭായ് പട്ടേൽ ജന്മദിനത്തിൽ നടന്ന ‘റൺ ഫോർ ​യൂണിറ്റി’യുടെ ഭാഗമായി നഗരത്തിലെ അംബേദ്കർ പ്രതിമയിൽ ഹാരാർപ്പണം നടത്താനായി ക്രെയിനിൽ കയറിയതായിരുന്നു എംപി ഗണേഷ് സിങ്. എന്നാല്‍ സാ​ങ്കേതിക പ്രശ്നത്തെ തുടർന്ന് ക്രെയ്നില്‍ ഏതാനും നിമിഷം നിശ്ചലമായി. പാർട്ടി പ്രവർത്തകരും, പൊതുജനങ്ങളും ഉൾപ്പെടെ നൂറുകണക്കിന് പേർ പ​ങ്കെടുത്ത ചടങ്ങിലാണ് സംഭവം.

ഇറങ്ങാൻ കഴിയാതെ പ്രയാസപ്പെടുന്നതിനിടെ, സാ​ങ്കേതിക തകരാറിനെ തുടർന്ന് ക്രെയിൻ ചെറുതായൊന്ന് ഇളകുകയും ചെയ്തു. ദേഷ്യപ്പെട്ട എംപി ക്രെയിൻ കാബിനുള്ളിൽ ഇരുന്ന തന്നെ ഓപറേറ്റർക്കെതിരെ തിരിയുകയായിരുന്നു. 

Exit mobile version