Site iconSite icon Janayugom Online

മണിപ്പൂരില്‍ ബിജെപി ഓഫിസ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു

BJPBJP

ഔട്ടര്‍ മണിപ്പൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്നില്ലെന്ന ബിജെപിയുടെ തീരുമാനത്തില്‍ വന്‍ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍. ബിജെപി ഓഫിസ് അടിച്ചുതകര്‍ത്തു.

സേനാപതി ജില്ലയിലെ ഓഫിസാണ് ബിജെപി നേതൃത്വത്തിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയെത്തിയ പ്രവര്‍ത്തകര്‍ തകര്‍ത്തത്. ഔട്ടര്‍ മണിപ്പൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ സ്ഥാനാര്‍ത്ഥിയായ തിമോത്തി സിമിക്കിനെ പിന്തുണയ്ക്കുമെന്നായിരുന്നു ബിജെപിയുടെ തീരുമാനം. പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രവര്‍ത്തകര്‍ ഓഫിസ് അടിച്ച് തകര്‍ക്കുകയായിരുന്നു.

മേഘാലയയിലെ ഷില്ലോങ്ങ്, ടുരാ മണ്ഡലങ്ങളിലും ബിജെപി മത്സരിക്കുന്നില്ല. പകരം നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കും. 

Eng­lish Sum­ma­ry: BJP office work­ers van­dal­ized in Manipur

You may also like this video

Exit mobile version