Site iconSite icon Janayugom Online

ഗാന്ധിഘാതകരെ കുറിച്ച്‌ പറഞ്ഞതിനെതിരെ ബഹളവുമായി ബിജെപി

ഗാന്ധിഘാതകരെ കുറിച്ച്‌ പറഞ്ഞതിനെതിരെ ബഹളവുമായി ബിജെപി. ഇന്നലെ നഗരസഭ കൗൺസിൽയോഗത്തിനിടെയാണ്‌ സ്വാതന്ത്ര്യദിനാഘോഷം നന്നായി നടത്താൻ ഭരണപക്ഷം തയ്യാറായില്ലെന്ന ആക്ഷേപവുമായി ബിജെപി എത്തിയത്. ഇതിനെതിരെ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നഗരസഭ ആസ്ഥാനത്തും 11 സോണൽ ഓഫീസുകളിലും പതാക ഉയർത്തിയതായി മേയർ ആര്യാ രാജേന്ദ്രൻ മറുപടി നൽകി. നഗരസഭ അങ്കണം, പാളയം രക്‌തസാക്ഷി മണ്ഡപം, കിഴക്കേക്കോട്ട ഗാന്ധി പാർക്ക്‌ എന്നിവിടങ്ങളിൽ പതാക ഉയർത്തിയത്‌ താനാണെന്നും മേയർ കൗൺസിലിനെ അറിയിച്ചു.
സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയര്‍മാൻ എസ്‌ സലീം അടക്കമുള്ള ഭരണപക്ഷ അംഗങ്ങള്‍ ബിജെപിയുടെയും ആർഎസ്‌എസിന്റെയും രാജ്യസ്‌നേഹത്തിന്റെ കാപട്യം വ്യക്തമാക്കി. 11 സോണല്‍ ഓഫീസുകളിലും ബിജെപി സ്വാതന്ത്ര്യദിനാഘോഷവുമായി സഹകരിച്ചില്ലല്ലോയെന്ന് ഡെപ്യൂട്ടി മേയര്‍ പി കെ രാജു ചോദിച്ചു. എന്തിനാണ് മഹാത്മാഗാന്ധിയെ വെടിവച്ചു കൊന്നത്, ആരാണ് കൊന്നത് എന്നുള്ള ഡെപ്യൂട്ടി മേയറുടെ ചോദ്യത്തെ തുടര്‍ന്ന് ബിജെപി അംഗങ്ങള്‍ പ്രകോപിതരായി മുദ്രാവാക്യം വിളിച്ച് മേയറുടെ ചേംബറിന് മുന്നിൽ എത്തി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. തുടര്‍ന്ന് അജണ്ടകൾ പാസാക്കി കൗൺസിൽ പിരിഞ്ഞു. 

Eng­lish Sum­ma­ry: BJP raised an uproar against what was said about Gand­hi’s killers

You may like this video also

Exit mobile version