സ്കൂളുകളില്‍ ഹിജാബ് ധരിക്കുന്നത് വിലക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ പേര് വിവരങ്ങള്‍ കര്‍ണാടക ബിജെപി ട്വിറ്ററിലൂടെ പുറത്തുവിട്ടു.
ഹര്‍ജിക്കാരായ ആറ് പെണ്‍കുട്ടികളുടെ പേര്, വിലാസം, എന്നിവയുള്‍പ്പെടെയുള്ള വിവരങ്ങളാണ് പുറത്തുവിട്ടത്. ഗുരുതരമായ സ്വകാര്യതാ ലംഘനം നടത്തിയതിനെ തുടര്‍ന്ന് ബിജെപിക്കെതിരെ കടുത്ത വിമര്‍ശനമാണുയരുന്നത്.
പ്രായപൂര്‍ത്തിയാകാത്തവരുടെ വ്യക്തിപരമായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്റ് പ്രൊഡക്ഷന്‍) ആക്ട് 2015ലെ സെക്ഷന്‍ 74(1) പ്രകാരം കുറ്റകരമാണ്.
english summary;BJP reveals details of girls
you may also like this video;