Site iconSite icon Janayugom Online

തമിഴ്നാട്ടിലും പുതുച്ചേരിയിലും ബിജെപിയുടെ കലാപശ്രമം

ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എ രാജയുടെ സനാതന ധര്‍മ വിമര്‍ശനത്തില്‍ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ബിജെപിയുടേയും ഹിന്ദു മുന്നണിയുടേയും കലാപശ്രമം. പുതുച്ചേരിയില്‍ ഹിന്ദുമുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി സനാതന ധര്‍മ്മത്തെ പുകഴ്ത്തി സംസാരിച്ചതിനെ രാഷ്ട്രീയമായി എതിര്‍ക്കാനുള്ള ഡിഎംകെയുടെ തീരുമാനത്തിന്റെ ഭാഗമായിരുന്നു എ രാജയുടെ പ്രതികരണം. സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാനം മനുസ്മൃതിയാണെന്നും ബ്രാഹ്മണ്യത്തിന് മാത്രമെ അതിനെ പിന്തുണയ്ക്കാനാകൂ എന്നുമായിരുന്നു രാജയുടെ പ്രതികരണം.
ഭരണഘടനാ പദവിയിലിരുന്ന ഗവര്‍ണര്‍ മതപ്രീണനം നടത്തുകയാണെന്ന് ഡിഎംകെ നേതാവ് ടി ആര്‍ ബാലുവും കുറ്റപ്പെടുത്തിയിരുന്നു.
ഡിഎംകെ നിലപാട് ഹിന്ദുവിരുദ്ധമെന്ന് ആരോപിച്ച്‌ വില്ലുപുരത്തും കോയമ്പത്തൂരുമെല്ലാം ബിജെപി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. വില്ലുപുരത്ത് അണ്ണാദുരൈയുടെ പ്രതിമ തകര്‍ത്ത മൂന്ന് ബിജെപിക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുച്ചേരിയില്‍ അഞ്ച് സര്‍ക്കാര്‍ ബസുകള്‍ ഉള്‍പ്പെടെ ആറ് വാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്തു. 600ല്‍ പരം പെൺകുട്ടികൾ പഠിക്കുന്ന ഉപ്പളത്തെ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെത്തിയ പ്രവര്‍ത്തകര്‍ സ്കൂള്‍ അടപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് വിഫലമാക്കി.

Eng­lish Sum­ma­ry: BJP riot attempt in Tamil Nadu and Puducherry

You may like this video also

YouTube video player
Exit mobile version