Site icon Janayugom Online

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ശ്യാമപ്രസാദ് മുഖര്‍ജ്ജിയോടുള്ള ആദരവെന്ന് ബിജെപി

J P Nadda

പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ പ്രീണന നയം മൂലമാണ് താൻ ജനസംഘം സ്ഥാപിച്ചതെന്ന് ശ്യാമ പ്രസാദ് മുഖർജിഅഭിപ്രായപ്പെട്ടതായി ബിജെപി അഖിലേന്ത്യ പ്രസിഡന്‍റ് ജെപി നദ്ദ അഭിപ്രായപ്പെട്ടു. മുഖര്‍ജിയുടെ ജന്മദിനത്തിൽ ആദരാഞ്ജലികൾ അർപ്പിക്കവെആണ് ജെപി നദ്ദ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ആർട്ടിക്കിൾ 370 രാജ്യത്തിന്‍റെ നിലനില്‍പ്പിന് ഹാനികരണമാണെന്നു ശ്യാമപ്രസാദ് മുഖര്‍ജ്ജി നെഹ്റുവിനെ അറിയിച്ചതായും നദ്ദ പറഞ്ഞു. ശ്യാമ പ്രസാദ് മുഖർജിയുടെ ജന്മവാർഷികത്തോടനുബന്ധിച്ചായിരുന്നു ബിജെപി അധ്യക്ഷന്റെ പരാമർശം.

പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ പാർക്കിൽ അദ്ദേഹം ഒരു വൃക്ഷത്തൈ നട്ടു.രാജ്യത്തുടനീളവും ലോകമെമ്പാടുമുള്ള പാർട്ടിയുടെ കോടിക്കണക്കിന് പ്രവർത്തകർ ശ്യാമ പ്രസാദ് മുഖർജിയുടെ ജന്മദിനം ആഘോഷിക്കുന്നു. 33-ാം വയസ്സിൽ അദ്ദേഹം കൽക്കട്ട സർവകലാശാലയുടെ വൈസ് ചാൻസലറായി. ജവഹർലാൽ നെഹ്‌റുവിന്റെ മന്ത്രിസഭയിലെ ആദ്യ അംഗമായിരുന്നു നെഹ്‌റുവുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് അദ്ദേഹം രാജിവച്ച് ഭാരതീയ ജനസംഘം സ്ഥാപിച്ചു,” നദ്ദ മാധ്യമങ്ങളോട് പറഞ്ഞു.നെഹ്റുവിന്‍റെ പ്രീണന നയത്തിൽ മനംനൊന്താണ് അദ്ദേഹം സംഘടന സ്ഥാപിച്ചത്. ആർട്ടിക്കിൾ 370 അടിച്ചേൽപ്പിക്കുന്നത് രാജ്യത്തിന് ഹാനികരമാണെന്ന് അദ്ദേഹം അന്നേ നെഹ്റുവിനോട് പറഞിരുന്നു.

അതിനെതിരെ മുഖര്‍ജി മുദ്രാവാക്യം മുഴക്കി നദ്ദ കൂട്ടിച്ചേർത്തു.അനുമതിയില്ലാതെ മുഖര്‍ജി ജമ്മു കശ്മീരിലേക്ക് പോയി. അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ശ്രീനഗർ ജയിലിൽ ദുരൂഹമായ രീതിയിൽ മരിച്ചു. അന്വേഷണം ആവശ്യപ്പെട്ട് അമ്മ നെഹ്‌റുവിന് കത്തെഴുതിയിരുന്നു.. എന്തുകൊണ്ടാണ് അന്വേഷണം നടത്താന്‍ നെഹ്റു തയ്യാറായില്ല. ആർട്ടിക്കിൾ 370 പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും റദ്ദാക്കിനദ്ദ പറഞ്ഞു.ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകനായിരുന്നു ശ്യാമ പ്രസാദ് മുഖർജി,1951‑ൽ സ്ഥാപിതമായ ബിജെപി പ്രത്യയശാസ്ത്രപരമായ മാതൃസംഘടനയാണെന്നും ജെപി നദ്ദ പറഞു.

Eng­lish Sum­ma­ry: BJP says Arti­cle 370 was repealed out of respect for Shyamaprasad Mukherjee

You may also like this video:

Exit mobile version