Site iconSite icon Janayugom Online

രാഹുല്‍ഗാന്ധി മാവോയിസ്റ്റ് ചിന്താഗതിയുടെ പിടിയിലെന്ന് ബിജെപി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരേ ബിജെപി ആഞ്ഞടിച്ചിരിക്കുന്നു. രാഹുല്‍ മാവോയിസറ്റ് ചിന്താഗതിയുടെ പിടിയിലാണെന്നു ബിജെപി ആരോപിച്ചു. രാജ്യത്തെ നിലവിലുള്ള ജനാധപത്യത്തിന്‍റെ അവസ്ഥയെയും ബിജെപി യേയും വിമര്‍ശിച്ച് രാഹുല്‍ഗാന്ധി ബ്രിട്ടണിലെ വീരേന്ദ്രശര്‍മ്മ ഹൗസ് ഓഫ് കോമണ്‍സ് സമുച്ചയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിച്ചിരുന്നു അതിനു പ്രതികരണമായിട്ടാണ് മുന്‍കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രവിശങ്കര്‍ പ്രസാദ് രംഗത്ത് വന്നത്.

ലോക്സഭയില്‍ പ്രതിപക്ഷത്തിന് സംസാരിക്കാന്‍ കഴിയാതെ വരുന്നതായി രാഹുല്‍ പറഞ്ഞു. എന്നാല്‍ വിദേശത്തു ചെന്ന് ഇന്ത്യാക്കെരെ വിമര്‍ശിച്ചതിലൂടെ രാഹുല്‍ഗാന്ധി എല്ലാ പാര്‍ലമെന്‍ററി മാനദണ്ഡങ്ങളും രാഷട്രീയ ഔചിത്യവും ലംഘിച്ചതായും ജാനാധിപത്യത്തിന് നാണക്കേട് ഉണ്ടാക്കിയതായും നീതിന്യായ വ്യവസ്ഥയെ അവഹേളിച്ചതായും ബിജെപി നേതാവ് ആരോപിച്ചു.

ഇന്ത്യയില്‍ യൂറോപ്പിന്‍റെയും, യുഎസ് ന്‍റെയും ഇടപെടലാണ് രാഹുല്‍ തേടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദേശരാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നത് രാജ്യത്തിന്‍റെ സമവായനിലപാടുകള്‍ക്ക് വിരുദ്ധമാണെന്നും ബിജെപി നേതാവ് ആരോപിച്ചു. രാഹുലിന്‍റെ നിരുത്തരവാദപ്രസ്ഥാവനസംബന്ധിച്ച് സോണിയഗാന്ധി, കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജ്ജുനഖാര്‍ഗെയുടേയും അഭിപ്രായം അറിയുവാന്‍ താല്‍പര്യമുണ്ടെന്നും ബിജെപി നേതാവ് അഭിപ്രായപ്പെട്ടു

Eng­lish Summary:
BJP says that Rahul Gand­hi is in the grip of Maoist thinking

You may also like this video:

Exit mobile version