പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ആദ്യ മണിക്കൂറുകളിൽ ബിജെപി സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ മുന്നിലായിരുന്നെങ്കിലും പിന്നീട് പിറകോട്ട് പോകുന്ന സാഹചര്യമാണ്. ബിജെപിയുടെ ശക്തികേന്ദ്രമെന്നു വിശേഷിപ്പിച്ച നഗരസഭയിൽ കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ചതിനേക്കാൾ 700ഓളം വോട്ടുകളുടെ കുറവാണ് കൃഷ്ണകുമാറിന് ലഭിച്ചത്.
ബിജെപി വോട്ട് ചോർന്നത് കോൺഗ്രസിലേക്കാണെന്നാണ് സൂചന. രാഹുൽ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോൺഗ്രസിന് ലഭിച്ചതിനേക്കാൾ 430 വോട്ട് കൂടിയിട്ടുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥ പി സരിന് 111 വോട്ടും ലഭിച്ചു. ബിജെപിക്ക് നഗരസഭയിൽ വോട്ട് കുറഞ്ഞതോടെ കോണ്‍ഗ്രസ് പ്രവർത്തകർ ആഘോഷം തുടങ്ങിയിരിക്കുകയാണ്. നഗരസഭയിലെ ഭൂരിപക്ഷം കുറവ് രാഹുൽ മാങ്കൂട്ടത്തലിനെ തുണച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.