Site iconSite icon Janayugom Online

നാഗ്പൂരില്‍ ബിജെപിക്ക് തിരിച്ചടി

മഹാരാഷ്ട്ര ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗൺസിലിലെ നാഗ്പൂർ ടീച്ചേഴ്സ് സീറ്റിൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് തോൽവി. ഉദ്ധവ് താക്കറെയുടെ ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി (എംവിഎ) സ്ഥാനാർത്ഥി സുധാകർ അബ്ദാലെയാണ് ജയിച്ചത്. 

ബിജെപിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയും നാഗ്പൂരിലെ സിറ്റിങ് എംഎൽസിയുമായ നാഗറാവു ഗാനറിനെ 7752 വോട്ടിനാണ് അബ്ദാലെ പരാജയപ്പെടുത്തിയത്. ആർഎസ്എസിന്റെ ആസ്ഥാനവും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരുടെ തട്ടകവുമായ നാഗ്പൂരിലെ എംഎൽസി സീറ്റ് നഷ്ടമായത് ബിജെപിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

Eng­lish Summary:BJP suf­fered a set­back in Nagpur

You may also like this video

Exit mobile version