Site iconSite icon Janayugom Online

ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളെ കീറിയ ചെരുപ്പിനോടുപമിച്ച് ബിജെപി തമിഴ് നാട് ഘടകം പ്രസിഡന്റ്

ഹിന്ദി വരുദ്ധ പ്രക്ഷോഭങ്ങളെ കീറിയ ചെരുപ്പിനോട് ഉപമിച്ച് തമിഴ് നാട് ബിജെപി ഘടകം പ്രസിഡന്റ് കെ അണ്ണാമലെ.തമിഴ് നാടിന് വേണ്ടി പോരാടിയ രക്തസാക്ഷികളെ അവഹേളിക്കുന്നതാണ് അണ്ണാമലൈയുടെ പരാമര്‍ശമെന്ന് ഡിഎംകെ വിമര്‍ശിച്ചു. 1980ല്‍ ആരോ പറഞ്ഞതിനെ ഇപ്പോഴും ചിലര്‍ പറഞ്ഞുകൊണ്ടിരിക്കുന്നു.

ഹിന്ദി-സംസ്കൃതം,വടക്ക്-തെക്ക് പഴകിത്തേഞ്ഞ ചെരുപ്പുകള്‍ പോലെ അവര്‍ ഇതൊക്കെ ഇപ്പോഴും ഉപയോഗിച്ചുകൊണ്ടിരിക്കുന്നു .അവരെന്നു ഞാന്‍ ഉദ്ദേശിച്ചത് ഡിഎംകെയാണ്. ശ്രീപെരുംപുത്തൂരിലെ ജനങ്ങള്‍ ഇക്കാര്യം മനസിലാക്കണമെന്നു പൊതു പരിപാടിയില്‍ പങ്കെടുക്കവേ അണ്ണാമലൈ പറഞ്ഞു .തമിഴിന് വേണ്ടി പോരാടിയവരെ അണ്ണാമലൈ അപമാനിച്ചു.

ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ പോരാടിയ വലിയ ചരിത്രമാണ് തമിഴ് നാട്ടിനുള്ളത്. അണ്ണാമലൈയുടെ പരാമര്‍ശത്തിനെതിരെ ഡിഎംകെ വക്താവ് ശരവരണന്‍ പറഞ്ഞു.അതേസമയം, അണ്ണാമലൈയുടെ പ്രസ്താവന വിഡ്ഢിത്തമാണെന്ന് എഐഎഡിഎംകെ പറഞ്ഞു.ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തെ അപമാനിച്ചത് അദ്ദേഹത്തിന്റെ സ്വഭാവം മാത്രമാണ്. ഹിന്ദി പഠിച്ചവര്‍ എന്തിനാണ് ഇവിടെ ജോലിക്ക് വരുന്നത് എന്ന് അണ്ണാമലയോട് ചോദിക്കേണ്ടതാണ്.

എന്നാല്‍ തമിഴും ഇംഗ്ലീഷും പഠിച്ചവര്‍ വിദേശത്തോ ഐ.എസ്.ആര്‍.ഓയിലോ (ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍) പോയി വലിയ ഡോക്ടര്‍മാരാവുകയാണ്. അണ്ണാമലൈയുടെ വാക്കുകള്‍ മണ്ടത്തരമായി മാത്രമേ എനിക്ക് കാണാനാകൂ, എഐഎഡിഎംകെ എംഎല്‍എ സെല്ലൂര്‍ രാജു പറഞ്ഞു.

eng­lish Summary:
BJP Tamil Nadu unit pres­i­dent along with the san­dal that broke the anti-Hin­di protests

You may also like this video:

Exit mobile version