Site iconSite icon Janayugom Online

കേരളത്തിലെ ക്രിസ്ത്യാനികളെ പിടിക്കാന്‍ ബിജെപി; നീക്കം മോഡിയുടെ ശാസനത്തിനു ശേഷമെന്ന് റിപ്പോര്‍ട്ട്

ക്രിസ്ത്യാനികളിലേക്കും കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളിലേക്കും പാര്‍ട്ടിയുടെ സ്വാധീനമെത്തിക്കാന്‍ ബിജെപി കേരള ഘടകത്തിന്റെ നീക്കം. പാര്‍ട്ടിയുടെ അടിത്തറ വിപുലീകരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് പ്രയോജനം നേടുന്ന കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളെയും ജനങ്ങളെയും ഒന്നിപ്പിക്കുന്നതില്‍ കേരള ഘടകത്തിന്റെ കഴിവ് കേടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ സംസ്ഥാനം സന്ദര്‍ശിക്കുമ്പോള്‍ കേരള ഘടകത്തില്‍ സംഘടനാപരമായ അഴിച്ചുപണിക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ജൂലൈയില്‍ നടന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിസംസാരിക്കവെ അഹിന്ദുക്കളിലേക്ക് ഇറങ്ങിച്ചെല്ലാനും അവരെ സ്വാധീനിക്കാനും പാര്‍ട്ടി നേതാക്കളോട് മോഡി ഉപദേശിച്ചിരുന്നു. കേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരോട് സംസ്ഥാനം സന്ദര്‍ശിക്കാനും മോഡി ആവശ്യപ്പെട്ടു. കേരളത്തില്‍ 2016ല്‍ നേടിയ ഏക സീറ്റില്‍ നിന്ന് ബിജെപി എംഎല്‍എമാരുടെ എണ്ണം 2021ല്‍ പൂജ്യമായി കുറഞ്ഞതിലും മോഡി മുന്‍പ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ബിജെപി കേരള ഘടകത്തിന്റെ ചുമതലക്കാരനായി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ പ്രകാശ് ജാവദേക്കറിനെയും കേരളത്തിന്റെ സഹ ചുമതലക്കാരനായി രാധാ മോഹന്‍ അഗര്‍വാളിനെയും പാര്‍ട്ടി നിയമിച്ചിരുന്നു.

Eng­lish sum­ma­ry; BJP to catch Chris­tians in Ker­ala; Report­ed­ly, the move is after Mod­i’s reprimand

You may also like this video;

Exit mobile version