Site iconSite icon Janayugom Online

ദേശീയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനാകാതെ ബിജെപി;പ്രവര്‍ത്തകരും, അണികളും നിരാശയില്‍

അഖിലേന്ത്യ പ്രസിഡന്റിനെ കണ്ടെത്തനാകാതെ ബിജെപി നേതൃത്വം ഉഴലുമ്പോള്‍ പാര്‍ട്ടി അണികള്‍ക്കിയില്‍ വലിയ അമര്‍ഷവും, നിരാശയും ശക്തമാകുന്നു. ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനു ശേഷം സമവായത്തിലൂടെ ദേശീയഅധ്യക്ഷനെ തിരഞ്ഞെടുക്കുമെന്നാണ് പാര്‍ട്ടി അവകാശപ്പെടുന്നത്. ബിജെപിയുടെ വിവിധ ഘടകങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം സംസ്ഥാന പ്രസിഡന്റുമാരെയും തെരഞ്ഞെടുത്തിരിക്കുകയാണ്, എന്നാല്‍ ദേശീയ പ്രസിഡന്റിനെ കണ്ടെത്താന്‍ ഇതുവരെയും കഴിഞ്ഞിട്ടുമില്ല.

സംസ്ഥാന പ്രസിഡന്റ്മാര്‍ ഉള്‍പ്പെടെയുള്ളവരെ തിരഞ്ഞെടുത്തതിനുശേഷം ദേശീയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുനന്നതിന് നീണ്ട ഇടവേളയാണ് സംജാതമായിരിക്കുന്നത്. ഇക്കാര്യത്തില്‍ നേതൃത്വത്തിന്റെ ദിശാബോധമില്ലായ്മാണ് എടുത്തുകാണിക്കുന്നതെന്ന് അണികള്‍ക്കിടയില്‍ സംസാരമായിട്ടുണ്ട്. ബീഹര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തയ്യാറെടുക്കുന്ന നിര്‍ണ്ണായക ഘട്ടത്തില്‍ രാജ്യം ഭരിക്കുന്ന ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഭരണത്തിലിരിക്കുന്ന പാര്‍ട്ടിക്ക് ദേശീയ പ്രസിഡന്റ് ഇല്ലാത്തത് വന്‍ വീഴ്ചയാണ്.

ദേശീയ അധ്യക്ഷന്റെ അഭാവം തെല്ലൊന്നുമല്ല പാര്‍ട്ടിയെ ഉലയ്ക്കുന്നത്. അതു വിമര്‍ശനത്തിനും ഇടയാക്കുന്നു. വാര്‍ഡ് തലം മുതല്‍ സംസ്ഥാനം തലം വരെ സംഘടനാ തെരഞ്ഞെടുപ്പ് നടന്നിട്ടും ദേശീയ നേതൃത്വം അനിശ്ചിതത്ത്വത്തിലാണ്. പാര്‍ട്ടി നേതൃത്വത്തെ പല കോണുകളില്‍ നിന്നും ചോദ്യം ചെയ്തു തുടങ്ങി. ബിജെപിയുടെ രാഷട്രീയ ചരിത്രത്തില്‍ പാര്‍ട്ടി പ്രസിഡന്റ് ഇല്ലാത്ത അവസ്ഥ മുമ്പോരിക്കലും ഉണ്ടായിട്ടുമില്ല. ഈ പ്രതിസന്ധിക്ക് വ്യഖ്യാനം നല്‍കാന്‍ താഴെ തട്ടിലുള്ളവര്‍ ഏറെ പ്രയാസപ്പെടുകയാണ്.

ദേശീയ പ്രസിഡന്റിന്റെ അഭാവം താഴെ തട്ടില്‍ ഒരു വലിയ ശുന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.ജില്ലാ, സംസ്ഥാന തലങ്ങളിലെ സംഘടനാ തിരഞ്ഞെടുപ്പുകൾക്ക് ശേഷം, കേന്ദ്ര നേതൃത്വത്തിന്റെ ഔപചാരിക അംഗീകാരത്തിന് കമ്മിറ്റികളിലുടനീളം ഏകോപനം ആവശ്യമാണ് ‑എന്നാല്‍ അത് ഉണ്ടാകുന്നില്ല. 

Exit mobile version