Site iconSite icon Janayugom Online

ബിജെപിയുടെ അനധികൃതകൊടിമരം നീക്കം ചെയ്ത ജെസിബി തകര്‍ത്തു; നേതാവ് അറസ്റ്റില്‍

ചെന്നൈയിൽ അനധികൃത കൊടിമരം നീക്കം ചെയ്യാൻ കൊണ്ടുവന്ന ജെസിബി യന്ത്രം നശിപ്പിച്ച സംഭവത്തിൽ തമിഴ്‌നാട് ബിജെപി നേതാവ് അമർ പ്രസാദ് റെഡ്ഡിയെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച അറസ്റ്റ് ചെയ്ത ഇയാളെ നവംബർ മൂന്ന് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈയുടെ ചെന്നൈയിലെ വസതിക്ക് പുറത്ത് നിന്ന കൊടിമരം നീക്കം ചെയ്ത ജെസിബിയാണ് ഇയാള്‍ തകര്‍ത്തത്.

45 അടി കൊടിമരം സ്ഥാപിക്കുന്നതിന് ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനിൽ നിന്ന് ബിജെപി അനുമതി വാങ്ങിയിട്ടില്ലെന്ന് താമ്പ്രം പൊലീസ് പറഞ്ഞു.

ഉയർന്ന വോൾട്ടേജ് വൈദ്യുതി ലൈനുകൾക്ക് സമീപമുള്ള ഈ കൊടിമരം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും പിന്നീട് ഇത് നീക്കം ചെയ്യാൻ കോർപ്പറേഷനും തീരുമാനിച്ചതായും പൊലീസ് പറഞ്ഞു. തുടര്‍ന്ന് പൊലീസിന്റെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ച് കൊടിമരം നീക്കംചെയ്യുകയായിരുന്നു. 

അതിനിടെ അമർ പ്രസാദ് റെഡ്ഡിയുടെ അറസ്റ്റിനെ ബിജെപി നേതാവ് കപിൽ മിശ്ര അപലപിച്ചു.

കൊടിമരം നീക്കം ചെയ്യാൻ ഉദ്യോഗസ്ഥരും പ്രവർത്തകരും എത്തിയപ്പോൾ 110 ഓളം ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. റെഡ്ഡിയുടെ അറസ്റ്റിന് പുറമെ കേസിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരെയെല്ലാം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

You may also like this video

Exit mobile version