Site iconSite icon Janayugom Online

നടി തൃഷയ്‌ക്കെതിരെ നടത്തിയ പരാമര്‍ശം; മാപ്പ് പറഞ്ഞ് ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍

നടി തൃഷയ്‌ക്കെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍. അബദ്ധത്തില്‍ നടത്തിയ പ്രസ്താവനയെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ആര്‍ക്കെങ്കിലും വിഷമമായിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നെന്നും നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞു. വിജയ് രാഷ്ട്രീയത്തിൽ അനുഭവപരിചയം നേടാനും വിജയിക്കാനും തൃഷയുടെ വീട്ടിൽ നിന്ന് പുറത്തുവരണമെന്നാണ് നാഗേന്ദ്രന്റെ വിവാദമായ പരാമർശം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി നിർണായക ശക്തിയാകുമെന്ന വിജയുടെ അവകാശവാദത്തോടുള്ള പരിഹാസമായിരുന്നു ഇത്.

Exit mobile version