Site iconSite icon Janayugom Online

പുത്തൻകുരിശിൽ ബി ജെ പി യുടെ രാഷ്ട്രീയ നാടകം

തെരെഞ്ഞെടുപ്പ് അടുത്തപ്പോൾ പുത്തൻകുരിശ് വടവുകോടിൽ ബി ജെ പി യുടെ രാഷ്ട്രീയ നാടകം. വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിൽ രണ്ടു മാസം മുൻപ് ബി പി സി എൽ നിന്നും ഉണ്ടായ വാതാക ചോർച്ചയെ തുടർന്ന് വടവുകോട് പുത്തൻകുരിശ് അയ്യൻകുഴി നിവാസികളെ വാടകക്ക് മാറ്റി പാർപ്പിച്ചിരിക്കുക ഉണ്ടായി. ഈ പ്രദേശവാസികളെ എല്ലാം തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് ബി ജെ പി ഈ സമരത്തിന് ചുക്കാൻ പിടിക്കുന്നത്. നിലവിൽ കളക്ടറുടെ ഇടപെടൽ മൂലം ബി പി സി എൽ കമ്പനിയിൽ നിന്നും അനുവദിച്ച തുക വീട് മൈന്റെനാൻസിനാണ്. ഈ തുക വാടകക്ക് അനുവദിച്ചതാണ് എന്ന് പ്രദേശ വാസികളെ തെറ്റിദ്ധരിപ്പിച്ചാണ് ബി ജെ പി കലകവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്നതെന്നു ആരോപണം. പഞ്ചായത്ത് പ്രസിഡന്റിനെ അടക്കം ഉള്ള പഞ്ചായത്ത്‌ ഭരണസമിതിയെ തടഞ്ഞുവെച്ചാണ് ബി ജെ പി ഈ ഉപരോധം തീർത്തിരിക്കുന്നത്.

Exit mobile version