മുന്‍മന്ത്രിയും, നാലു തവണ എംഎല്‍എയുമായ എസ് എ രാമദാസിന് സീറ്റ് നല്‍കാതെ ബിജെപിയുടെ മൂന്നാംഘട്ടസ്ഥാനാര്‍ത്ഥി പട്ടിക. കൃഷ്ണരാജയിലെ സിറ്റിംങ് എംഎല്‍എയായ രാമദാസിന് പകരം ടി എസ് ശ്രീവത്സയാണ് ജനവിധി തേടുന്നത്.
ഇവിടെ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്ന മൈസൂരു അവര്‍ബണ്‍ ഡെവലപ്മെന്‍റ് അതോറിറ്റി മുന്‍ ചെയര്‍മാന്‍ എച്ച് വി രാജീവും പ്രതിഷേധത്തിലാണ്. വിമതനായി രാമദാസ് മത്സരിക്കുമെന്നാണ് സൂചന. മണ്ഡലത്തിലെ ജനങ്ങളെ കാണും. അവരുടെ അഭിപ്രായം അറിയാനായി ഒരു പെട്ടി സ്ഥാപിക്കും, ജനങ്ങളുടെ ഉപദേശ പ്രകാരം ഭാവി പരിപാടികള്‍ തീരുമാനിക്കും. രാമദാസ് പറഞ്ഞു.
സീറ്റ് നിഷേധിച്ച ബിജെപി നേതൃത്വത്തിനെതിരെ മുദ്രാവാക്യം വിളികളുമായി രാമദാസിന്‍റെ വീടിനു മുന്നില്‍ അനുയായികള്‍ഒത്തു കൂടിസ്ഥാനാർഥി പട്ടിക പുറത്തുവന്നതിനു പിന്നാലെ മൈസൂരു എംപി പ്രതാപ് സിംഹ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ രാമദാസിനെ കാണാൻ രാത്രിയിൽതന്നെ വീട്ടിൽ എത്തി. പക്ഷേ കൂടിക്കാഴ്ചയ്ക്ക് അദ്ദേഹം വിസമ്മതിച്ചു. ഇതിനിടെ, രാജിഭീഷണി മുഴക്കിയ എംപി കാരാഡി സംഗണ്ണയെ അനുനയിപ്പിക്കാൻ ബിജെപി മരുമകൾക്കു സീറ്റ് നൽകി. ഇതോടെ, കേന്ദ്ര നേതൃത്വത്തെ കാണാനുള്ള ഡൽഹി യാത്ര സംഗണ്ണ റദ്ദാക്കി.
English Summary:
BJP’s third candidate list in Karnataka; AS Ramdas protested
You may also like this video: