Site icon Janayugom Online

ബി കെ എം യു ബേപ്പൂർ മണ്ഡലം സമ്മേളനം

കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി ഫെഡറേഷൻ (ബികെഎംയു) ബേപ്പൂർ മണ്ഡലം സമ്മേളനം ജില്ലാ പ്രസിഡണ്ട് പി കെ കണ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി എം ഷറീഫ് റിപ്പോർട്ടും രാജേഷ് നെല്ലിക്കോട്ട് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
സിപിഐ ബേപ്പൂർ മണ്ഡലം സെക്രട്ടറി മുരളി മുണ്ടേങ്ങാട്ട്, എഐടിയുസി മണ്ഡലം പ്രസിഡന്റ് ഒ ഭക്തവത്സലൻ, മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ സെക്രട്ടറി പി പിതാംബരൻ, ടി ഉണ്ണികൃഷ്ണൻ പി മുരളീധരൻ എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികള്‍

പി എം ഷെരീഫ് (പ്രസിഡന്റ് ), ബാലകൃഷ്ണൻ നെല്ലിക്കോട്ട് , ഒ ശ്രീജ (വൈസ് പ്രസിഡന്റുമാർ), കെ വിനോദ് കുമാർ (സെക്രട്ടറി), രാജേഷ് നെല്ലിക്കോട്ട് , ശൈലജ (ജോ. സെക്രട്ടറിമാർ ), പി കെ ഹഫ്സൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Eng­lish Sum­ma­ry: BKMU Bey­pur Con­stituen­cy Conference

You may also like this video

Exit mobile version