തെലങ്കാന ഓപ്പറേഷന്‍ താമര കേസില്‍ ബിഡിജെസ് പ്രസിഡന്റും എന്‍ഡിഎ കേരളഘടകം കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പളളിയെയും ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷിനെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്തു. നേരത്തെ ഇവര്‍ക്ക് സമന്‍സ് നല്‍കിയിരുന്നെങ്കിലും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണസംഘം എഫ്ഐആറില്‍ പേര് ചേര്‍ത്തത്.
തെലങ്കാനയിലെ ടിആര്‍എസ് സര്‍ക്കാരിനെഅട്ടിമറിക്കാനുള്ള ഒപ്പറേഷന്‍ലോട്ടസ് പദ്ധതിക്ക് പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിച്ചത് തുഷാര്‍വെള്ളാപ്പള്ളിയാണെന്നു ടിആര്‍എസ് അധ്യക്ഷനും തെലുങ്കാന മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖരറാവു ആരോപിച്ചിരുന്നു.
സര്‍ക്കാരിനെ അട്ടിമറിക്കന്‍ എംഎല്‍എമാര്‍ക്ക് 100കോടി രൂപവാഗ്ദാനം ചെയ്തത് തുഷാര്‍ ആണെന്നും ആരോപിച്ചിരുന്നു. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അമിത്ഷായുടെ പ്രതിനിധിയായിട്ടാണ് തുഷാര്‍ വെള്ളാപ്പള്ളി പ്രവര്‍ത്തിച്ചതെന്നും ആരോപണത്തില്‍ കെസിആര്‍ പറയുന്നു. ഓപ്പറേഷന്‍ ലോട്ടസുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ അറസ്റ്റിലായ ഇവര്‍ തുഷാറിനെ ബന്ധപ്പെട്ടതിന്റെ ഫോണ്‍ വിവരങ്ങളും പുറത്തുവിട്ടിരുന്നു. തുഷാറിന്റേതെന്ന് ആരോപിക്കുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു.
English Summary: BL Santhosh and Tushar Vellapally were added to the accused list
You may also like this video