Site iconSite icon Janayugom Online

കേരളത്തിൽ വിരുന്നെത്തി ബ്ലാക്ക് ഫേസ്ഡ് ബണ്ടിങ്

ബ്ലാക്ക് ഫേസ്ഡ് ബണ്ടിങ് എന്ന ദേശാടനപക്ഷിയെ കേരളത്തിൽ ആദ്യമായി കണ്ടെത്തി. കേരള ബേർഡേഴ്സ് ക്ലബ് അംഗങ്ങളായ ഫായിസ്, രതീഷ് പാലത്ത് എന്നിവരാണ് കോഴിക്കോട് ചേളന്നൂരിലെ മുതുവാട്ടുതാഴം വയലിൽ ഇതിനെ കണ്ടെത്തിയത്. കാണാൻ അങ്ങാടിക്കുരുവിയെപ്പോലെ തോന്നിപ്പിക്കുമെങ്കിലും അങ്ങാടിക്കുരുവിയേക്കാളും വലിപ്പമുള്ള പക്ഷിയാണ് ബണ്ടിങ് കുടുംബമായ എംബറിസിഡെയിൽപ്പെട്ട ഈ പക്ഷി. 

പ്രധാനമായും വടക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ മംഗോളിയ, റഷ്യ, കൊറിയ, ജപ്പാൻ, വടക്കൻ ചൈന തുടങ്ങിയ സ്ഥലങ്ങളിൽ പ്രജനനം നടത്തുന്ന ഇവ ശൈത്യകാലത്ത് മ്യാൻമർ, തെക്കൻ ചൈന, വടക്കുകിഴക്കന്‍ ഇന്ത്യ തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കാണ് ദേശാടനം നടത്താറുള്ളത്. പ്രധാനമായും

പുല്ലുകളിലെ വിത്തുകളും നിലത്തുവീണുകിടക്കുന്ന ധാന്യങ്ങളും ചെറിയ കീടങ്ങളെയുമൊക്കെയാണ് ഇവ ആഹാരമാക്കുന്നത്. ഇന്ത്യയിൽ ഹിമാലയൻ താഴ്‌വരകളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഇവയെ കാണാറുണ്ടെങ്കിലും തെക്കേ ഇന്ത്യയില്‍ ഇവയെ റിപ്പോർട്ട് ചെയ്തിട്ടില്ല. പക്ഷിനിരീക്ഷണ വെബ്സൈറ്റ് ആയ ഇ‑ബേർഡ് പ്രകാരം ദക്ഷിണേന്ത്യയിലെ തന്നെ ആദ്യമായാണ് ഇവയെത്തിയിരിക്കുന്നത്. 

Exit mobile version