മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ അറസ്റ്റിൽ. മുഖ്യമന്ത്രിയും സഹമന്ത്രിമാരും സഞ്ചരിച്ച ബസ്സിന് കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെ ഏഴു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച നവകേരള സദസ്സിന്റെ വേദിയായ കൊയിലാണ്ടിയിലേക്ക് വരുന്നതിനിടെ തിരുവങ്ങൂരില്‍വച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് തൻഹീർ കൊല്ലം, കെ എസ് യു സംസ്ഥാനകമ്മിറ്റി അംഗം എ കെ ജാനിബ്, നടേരി മീത്തലെ കുപ്പേരി സായിഷ്, യൂത്ത് കോൺഗ്രസ് ബ്ളോക്ക് ജനറൽ സെക്രട്ടറി മുഹമ്മദ് ഷഹീർ, കെ എം ആദർശ്, ഷംനാസ്, ഷനസ് തിക്കോടി എന്നിവരാണ് അറസ്റ്റിലായത്.
English Summary: Black flag against CM; Seven Youth Congress members arrested
You may also like this video