Site iconSite icon Janayugom Online

പത്തനംതിട്ടയില്‍ ആഭിചാരപ്രക്രിയ ചെയ്യുന്ന സ്ത്രീ കുട്ടിയുള്‍പ്പെടെ മൂന്നുപേരെ വീട്ടില്‍ പൂട്ടിയിട്ടു

പത്തനംതിട്ടയില്‍ വീണ്ടും നരബലിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയരുന്നു. ആഭിചാര പ്രക്രിയ ചെയ്യുന്ന മലയാലപ്പുഴയിലെ ശോഭന എന്ന സ്ത്രീ പണം നല്‍കിയില്ലെന്ന് ആരോപിച്ച് പത്തനാപുരം സ്വദേശികളെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിനുപിന്നാലെ സ്ഥലത്ത് ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ആഭിചാര പ്രക്രിയയുടെ പേരില്‍ ഇവരെ നേരത്തെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നുപേരെയാണ് ഇവർ വീട്ടിനുള്ളിൽ പൂട്ടിയിട്ടത്. മൂന്ന് പേരിൽ 7 വയസുള്ള കുട്ടിയും ഉൾപ്പെടുന്നു. പത്തനാപുരം സ്വദേശികളെ ആണ് പൂട്ടിയിട്ടത്. പത്തനാപുരത്തെ തട്ടിപ്പ് കേസിലെ പ്രതിയുടെ കുടുംബം ആണ് മന്ത്രവാദ കേന്ദ്രത്തിൽ ഉണ്ടായിരുന്നത്. അഞ്ചു ദിവസം ആയി പൂട്ടിയിട്ടിരിക്കുകയായിരുന്നെന്നു കുടുംബം പറഞ്ഞു. സംഭവം ആളുകള്‍ പൊലീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഇവര്‍ പൂട്ടിയിട്ടിരുന്ന മൂന്നുപേരെയും പൊലീസെത്തി രക്ഷപ്പെടുത്തി. 

തട്ടിപ്പ് കേസിൽ നിന്നും ഒഴിവാക്കാൻ ചില പൂജകളും നടന്നു. ചില സാമ്പത്തിക തർക്കങ്ങൾ ആണ് പൂട്ടിയിടാൻ കാരണം. മന്ത്രവാദ കേന്ദ്രം നടത്തുന്ന ശോഭനയും തട്ടിപ്പ് കേസ് പ്രതി അനീഷും തമ്മിലാണ് സാമ്പത്തിക ഇടപാട്. നരബലി ആരോപണങ്ങളെ തുടര്‍ന്ന് ഇവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയും ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു. എന്നാല്‍ പിന്നീടും ഇവര്‍ ആഭിചാര പ്രകിയ പുനരാരംഭിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Eng­lish Sum­ma­ry: Black Mag­ic in Ker­ala again; Three peo­ple, includ­ing the child, were locked in the house

You may also like this video

Exit mobile version