Site iconSite icon Janayugom Online

ബി‌എൽ‌എയുടെ ബന്ദിയാക്കൽ ; ഇസ്ലാമാബാദിന് ബലൂചിസ്ഥാൻ സൈന്യത്തിന്റെ ഏഴ് ദിവസത്തെ അന്ത്യശാസനം

പാകിസ്ഥാന്‍ സുരക്ഷാ സേനയിലെ ഏഴ് അംഗങ്ങളെ കസ്റ്റഡിയിലെടുത്തതായി വിഘടനവാദ തീവ്രവാദ സംഘടനയായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ). സംഘടനയുടെ മാധ്യമ വിഭാഗമായ ഹക്കലാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. ഇവരെ കെെമാറുന്നതിനായി പാകിസ്ഥാൻ സര്‍ക്കാരിന് ഏഴ് ദിവസത്തെ സമയപരിധി അനുവദിച്ചതായാണ് വിവരം.പാകിസ്ഥാന്‍ കസ്റ്റഡിയിലുള്ള ബലൂച് തടവുകാരെ വിട്ടയക്കണമെന്നും അല്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഏഴ് ദിവസത്തിനുള്ളിൽ ബലൂച് തടവുകാരെ കൈമാറാൻ തയ്യാറായില്ലെങ്കില്‍ പിടിക്കപ്പെട്ട സൈനികരെ വധിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നു. ഇത് സംബന്ധിച്ച വീഡിയോ സന്ദേശവും സംഘടന പുറത്തിറക്കിയിട്ടുണ്ട്.
അതേസമയം പാകിസ്ഥാൻ സൈന്യത്തിൽ നിന്നോ സർക്കാർ അധികാരികളിൽ നിന്നോ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭിച്ചിട്ടില്ല. ‘ഓപ്പറേഷൻ ഹെറോഫ്‘ന്റെ രണ്ടാം ഘട്ടത്തിലാണ് തടവുകാരെ പിടികൂടിയതെന്ന് ബി‌എൽ‌എ അറിയിച്ചു. ആദ്യഘട്ടങ്ങളിലായി പാകിസ്ഥാൻ സുരക്ഷാ സേനയിലെ 17 പേരെ പിടികൂടിയിരുന്നു.
ഇവരില്‍ 10 പേര്‍ ബലൂച് വംശജരാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് വിട്ടയച്ചു. 

Exit mobile version