
പാകിസ്ഥാന്‍ സുരക്ഷാ സേനയിലെ ഏഴ് അംഗങ്ങളെ കസ്റ്റഡിയിലെടുത്തതായി വിഘടനവാദ തീവ്രവാദ സംഘടനയായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ). സംഘടനയുടെ മാധ്യമ വിഭാഗമായ ഹക്കലാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. ഇവരെ കെെമാറുന്നതിനായി പാകിസ്ഥാൻ സര്‍ക്കാരിന് ഏഴ് ദിവസത്തെ സമയപരിധി അനുവദിച്ചതായാണ് വിവരം.പാകിസ്ഥാന്‍ കസ്റ്റഡിയിലുള്ള ബലൂച് തടവുകാരെ വിട്ടയക്കണമെന്നും അല്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഏഴ് ദിവസത്തിനുള്ളിൽ ബലൂച് തടവുകാരെ കൈമാറാൻ തയ്യാറായില്ലെങ്കില്‍ പിടിക്കപ്പെട്ട സൈനികരെ വധിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നു. ഇത് സംബന്ധിച്ച വീഡിയോ സന്ദേശവും സംഘടന പുറത്തിറക്കിയിട്ടുണ്ട്.
അതേസമയം പാകിസ്ഥാൻ സൈന്യത്തിൽ നിന്നോ സർക്കാർ അധികാരികളിൽ നിന്നോ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭിച്ചിട്ടില്ല. ‘ഓപ്പറേഷൻ ഹെറോഫ്‘ന്റെ രണ്ടാം ഘട്ടത്തിലാണ് തടവുകാരെ പിടികൂടിയതെന്ന് ബിഎൽഎ അറിയിച്ചു. ആദ്യഘട്ടങ്ങളിലായി പാകിസ്ഥാൻ സുരക്ഷാ സേനയിലെ 17 പേരെ പിടികൂടിയിരുന്നു.
ഇവരില്‍ 10 പേര്‍ ബലൂച് വംശജരാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് വിട്ടയച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.