Site iconSite icon Janayugom Online

ജമ്മു കശ്മീരിലെ നൗ​ഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടനം; 7 മരണം, മരിച്ചവരിൽ പൊലീസും ഫോറൻസിക് ഉദ്യോഗസ്ഥരും

ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ വൻ സ്ഫോടനത്തിൽ 7 പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ഫരീദാബാദിൽ നിന്നും പിടിച്ചെടുത്ത സ്ഫോടകവസ്തുക്കൾ പരിശോധിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഭീകരരിൽ നിന്ന് പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് ഉൾപ്പെടെയുള്ളവ ഇവിടെയാണ് സൂക്ഷിച്ചിരുന്നത്. കൊല്ലപ്പെട്ടവരിൽ ഏറെയും പൊലീസ്, ഫോറൻസിക് ഉദ്യോഗസ്ഥരാണ്. 

ശ്രീനഗറിൽ നിന്നുള്ള തഹസിൽദാർ അടക്കം രണ്ട് ഉദ്യോഗസ്ഥരും മരിച്ചതായാണ് വിവരം. പരിക്കേറ്റവരെ ഇന്ത്യൻ ആർമിയുടെ 92 ബേസ് ആശുപത്രിയിലും സ്കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ സ്റ്റേഷനും വാഹനങ്ങളും പൂർണ്ണമായും കത്തിയമർന്നു. ഉഗ്രശബ്ദത്തോടെയായിരുന്നു സ്ഫോടനമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. പ്രദേശം പൂർണ്ണമായും സുരക്ഷാസേന വളഞ്ഞിട്ടുണ്ട്.

Exit mobile version