തലശേരി പാനൂർ പൊലിസ് സ്റ്റേഷൻ പരിധിയിലെ മുളിയാതോടിൽ ബോംബ് സ്ഫോടനത്തിൽ രണ്ട് പരുക്കേറ്റു. പാനൂരിനടുത്തെ മുളിയാതോട് മരമില്ലിന് സമീപത്താണ് ബള്ളിയാഴ്ച്ച പുലർച്ചെയാണ് ഉഗ്രസ്ഫോടനമുണ്ടായത്. മുളിയാന്തോട് ആളൊഴിഞ്ഞ വീടിന്റെ ടെറസിന് മുകളില്‍ വെച്ചാണ് സ്‌ഫോടനം നടന്നത്.
മുളിയാത്തോട് സ്വദേശി വിനീഷ് (24), പുത്തൂര്‍ സ്വദേശി ഷെറിന്‍ (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനം നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിൽ ഒരാളുടെ കൈപ്പത്തി അറ്റ നിലയിലാണ്. മുഖത്തും, കൈയ്ക്കുമാണ് പരിക്ക്. പരിക്കേറ്റവരെ തലശേരി സഹകരണ ആശുപത്രിയിലും പിന്നീട് കണ്ണൂർ ചാല മിംസിലേക്കും മാറ്റി. ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനമെന്ന് കരുതുന്നു. പാനൂർ സിഐ പ്രേംസദൻ്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂരിൽ നിന്ന് ഫോറൻസിക് വിഭാഗവും ബോംബ് സ്ക്വാഡും പരിശോധന നടത്തിയിട്ടുണ്ട്. ബോംബിൻ്റെ അവശിഷ്ട ഭാഗങ്ങൾ ഫോറൻസിക് വിഭാഗം ശേഖരിച്ചു.
English Summary: Blast in Kannur: Two injured
You may also like this video