ഡൽഹിയിൽ സിആർപിഎഫ് സ്കൂളിനു സമീപം സ്ഫോടനം. രാവിലെ 7.50 ഓടെയാണ് സ്കൂളിന്റെ മതിലിനോട് ചേർന്ന് വലിയ ശബ്ദത്തിൽ സ്ഫോടനമുണ്ടായത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന തുടങ്ങി. ഉഗ്ര ശബ്ദത്തിലാണ് സ്ഫോടനമുണ്ടായത്. സമീപത്തുണ്ടായിരുന്ന വാഹനങ്ങളുടെ ഗ്ലാസുകൾ സ്ഫോടനത്തില്‍ തകർന്നു. പുക കൊണ്ട് പരിസരം നിറഞ്ഞത് പരിഭ്രാന്തി ഉയർത്തി.