Site iconSite icon Janayugom Online

ട്രെയിന്‍ കടന്നുപോകുന്നതിന് മുമ്പായി റയില്‍വേട്രാക്കില്‍ സ്ഫോടനം: അന്വേഷണം ആരംഭിച്ചു

railway trackrailway track

ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് അടുത്തിടെ ഉദ്ഘാടനം ചെയ്ത അസർവ-ഉദയ്പൂർ എക്‌സ്പ്രസ് ട്രെയിൻ കടന്നുപോകുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് റെയിൽവേ ട്രാക്കിൽ സ്‌ഫോടനം ഉണ്ടായി. ഉദയ്പൂരിലെ ജാവർ മൈൻസ് പോലീസ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന കെവ്ഡ കി നാലിന് സമീപമുള്ള ഓധ പാലത്തിലാണ് സ്ഫോടനമുണ്ടായത്. ഖനിയില്‍ പാറപൊട്ടിക്കുന്നതിനുപയോഗിക്കുന്ന സ്ഫോടക വസ്തുവാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുള്ളതായി പൊലീസ് പറഞ്ഞു.

ട്രാക്കിൽ ചില സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയിരുന്നതായും പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും പ്രാദേശിക എസ്എച്ച്ഒ അനിൽ കുമാർ വിഷ്‌ണോയ് പറഞ്ഞു. സംഭവത്തില്‍ അട്ടിമറി സംശയിക്കുന്നു, അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു.
സംഭവം ആശങ്കാജനകമാണെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു, വിഷയം സമഗ്രമായി അന്വേഷിക്കാൻ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ഉമേഷ് മിശ്രയോട് ഉത്തരവിട്ടിട്ടുണ്ട്.

ഒക്ടോബർ 31 ന് അഹമ്മദാബാദിലെ അസർവ റെയിൽവേ സ്റ്റേഷനിൽ നിന്ന് അസർവ-ഉദയ്പൂർ എക്സ്പ്രസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. സ്‌ഫോടനത്തെ തുടർന്ന് ദുംഗർപൂർ സ്റ്റേഷനിൽ ട്രെയിൻ സര്‍വീസുകള്‍ നിർത്തിയതായി റെയിൽവേ വക്താവ് അറിയിച്ചു. ട്രാക്കുകൾ പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഉദയ്പൂർ പൊലീസ് സൂപ്രണ്ട് വികാസ് ശർമ പറഞ്ഞു.

Eng­lish Sum­ma­ry: Blast on rail­way track before train pass­es: Inves­ti­ga­tion launched

You may like this video also

Exit mobile version