ഐഎസ്എല്‍ ഈ സീസണിലെ അവസാന അങ്കത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് സമനില. ഹൈദരാബാദ് എഫ്‌സിക്കെതിരായ മത്സരം 1–1ന് കലാശിച്ചു. മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത് ബ്ലാസ്റ്റേഴ്സായിരുന്നു. ഏഴാം മിനിറ്റില്‍ ദസൻ ലഗറ്റോര്‍ ഹെഡറിലൂടെയാണ് ലീഡ് സമ്മാനിച്ചത്. ഐമന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ലഗറ്റോറിന്റെ ഫിനിഷ്. താരത്തിന്റെ കേരള ബ്ലസ്റ്റേഴ്സിനായുള്ള ആദ്യ ഗോളാണിത്. ഗോളവസരങ്ങള്‍ ലഭിച്ചെങ്കിലും ആദ്യ പകുതിയില്‍ ലീഡുയര്‍ത്താന്‍ ബ്ലാസ്റ്റേഴ്സിനായില്ല. എന്നാല്‍ ആദ്യപകുതിയുടെ അവസാന നിമിഷം ബൈസൈക്കിള്‍ കിക്കിലൂടെ ഹൈദരാബാദ് എഫ്‌സി സമനില കണ്ടെത്തി. മലയാളി താരം കെ സൗരവ് ആണ് സ്കോറര്‍. 24 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയവും അഞ്ച് സമനിലയും 11 തോല്‍വിയുമുള്‍പ്പെടെ 29 പോയിന്റുമായി എട്ടാമതാണ് ബ്ലാസ്റ്റേഴ്സ് ഫിനിഷ് ചെയ്തത്. 18 പോയിന്റോടെ ഹൈദരാബാദ് 12-ാമത് ഫിനിഷ് ചെയ്തു.
ബ്ലാസ്റ്റേഴ്സിന് സമനില മടക്കം; പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനം

