Site iconSite icon Janayugom Online

റെയില്‍വേയ്ക്ക് ബ്ലോക്ക്ചെയിന്‍ സിഗ്നലിങ് സംവിധാനം ഒരുങ്ങുന്നു

kahragpurkahragpur

ഇന്ത്യൻ റെയിൽവേയ്ക്കായി അത്യാധുനിക സിഗ്നലിങ് സംവിധാനം വികസിപ്പിക്കാനൊരുങ്ങി ഖരഗ്പൂർ ഐഐടി. ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ഈ സംവിധാനം നൂതന സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടുത്തിയതുും കൃത്രിമം നടത്താനാത്തതുമായിരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. ബാലാസോര്‍ അപകടത്തിന് കാരണമായത് സിഗ്നലിങ്ങില്‍ വന്ന പിഴവുകളായിരുന്നു.
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നടത്തിയ അഭ്യർത്ഥന പ്രകാരമാണ് ഐഐടി ഖരഗ്പൂരിലെ ഇലക്ട്രിക്കൽ ആന്റ് ഇലക്‌ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിലെ ഗവേഷകര്‍ ഇത്തരത്തിലൊരു സംവിധാനമൊരുക്കുന്നത്. ട്രെയിൻ ഗതാഗതത്തിലെ സുരക്ഷ, ആശയവിനിമയം, നിയന്ത്രണം എന്നിവ ഉറപ്പാക്കുന്നതിന് ബ്ലോക്ക്ചെയിന്‍ അധിഷ്ഠിതമായ സംവിധാനം പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തല്‍. 

Eng­lish Sum­ma­ry: Blockchain sig­nal­ing sys­tem is being pre­pared for railways

You may also like this video

Exit mobile version