Site iconSite icon Janayugom Online

മുഖ്യമന്ത്രി അപകടസ്ഥലത്തേക്ക്; മന്ത്രിമാരും ക്യാമ്പ് ചെയ്യുന്നു

മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ പത്തുമണിയോടെ ആശുപത്രികളിലും അപകട സ്ഥലത്തും സന്ദർശിക്കും. കരിപ്പൂരിൽ വിമാനമിറങ്ങി റോഡ് മാർഗമാണ് മുഖ്യമന്ത്രി അപകടസ്ഥലത്തേക്ക് വരുന്നത്. ആശുപത്രികളിലും അപകടസ്ഥലത്തും മുഖ്യമന്ത്രി സന്ദർശിക്കും. പിന്നീട് മന്ത്രി വി അബ്ദുറഹിമാന്റെ ക്യാമ്പ് ഓഫീസിൽ മറ്റുമന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും സ്ഥിതിഗതികൾ അവലോകനം ചെയ്യും.

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രിമാരായ വി അബ്ദുറഹിമാൻ, മുഹമ്മദ് റിയാസ് എന്നിവരുടെ മേൽനോട്ടത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നത്. റവന്യുമന്ത്രി അഡ്വ. കെ രാജൻ, വനം മന്ത്രി എ കെ ശശീന്ദ്രനും മന്ത്രി അഹമ്മദ് ദേവർക്കോവിൽ എന്നിവർ രാത്രി മുതൽ ഇവിടെയുണ്ട്. പ്രതിപക്ഷനേതാവ് വി ഡി സതീശനും പരപ്പനങ്ങാടിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ജില്ലയിലെയും സമീപ മണ്ഡലങ്ങളിലെയും ജനപ്രതിനിധികളും ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നു.

ബോട്ട് അപകടത്തിൽ മരണപ്പെട്ടവർക്കുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഃഖാചരണമാണ്. സർക്കാർ ഔദ്യോഗിക പരിപാടികൾ മാറ്റിവച്ചിട്ടുണ്ട്. ഇന്ന് നടക്കേണ്ട താലുക്കുതല അദാലത്തുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഔദ്യോഗിക പരിപാടികളും മാറ്റവച്ചിരിക്കുകയാണ്.

Eng­lish Sam­mury: boat accident

Exit mobile version