Site iconSite icon Janayugom Online

അഴീക്കൽ ഹാർബറിൽ ബോട്ടിന് തീപിടിച്ചു

അഴീക്കൽ മത്സ്യബന്ധന തുറമുഖത്ത് നിർത്തിയിട്ട ബോട്ട് കത്തിനശിച്ചു. പ്രേം സാഗർ എന്ന മത്സ്യബന്ധന ബോട്ടിനാണ് തീപിടിച്ചത്. പുലർച്ചെ 4.45നാണ് സംഭവം. ഉടൻ തന്നെ അഗ്നിശമന രക്ഷാസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.

ഡീസൽ ടാങ്കിലേക്ക് തീ പടർന്ന് കയറിയത് വൻ സ്‌ഫോടനത്തിന് കാരണമായി. സമീപത്തുണ്ടായിരുന്ന ബോട്ടുകൾ ഉടൻ മാറ്റിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. ബോട്ട് പൂർണമായും കത്തിനശിച്ചനിലയിലാണ്. ഏകദേശം 60 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി. തമിഴ്നാട് സ്വദേശി ആന്റണി രാജയുടെ ഉടമസ്ഥതയിലുള്ളതാണ് കത്തിനശിച്ച ബോട്ട്.

Exit mobile version