Site icon Janayugom Online

ബോട്ടുടമയുടെ സഹോദരനും സുഹൃത്തും കസ്റ്റഡിയില്‍; നാസര്‍ ഒളിവില്‍

പരപ്പനങ്ങാടി അപകടത്തിന് കാരണമായ ബോട്ടിന്റെ ഉടമ നാസറിനായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. നാസറിന്റെ സഹോദരന്‍ സലാം, ഇയാളുടെ സുഹൃത്ത് മുഹമ്മദ് ഷാഫി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി പാലാരിവട്ടം പൊലീസ് വാഹനപരിശോധനയ്ക്കിടെയാണ് ഇവരെ പിടികൂടിയത്. നാസറിന്റെ മൊബൈല്‍ ഫോണും വാഹനവും ഇവരില്‍ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അപകടം നടന്ന പരപ്പനങ്ങാടിയോടുത്ത് താനൂര്‍ സ്റ്റേഷന് സമീപമാണ് നാസറും കുടുംബവും താമസിക്കുന്നത്. അപകടം നടന്ന ഉടന്‍ ഇയാള്‍ മുങ്ങിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. വീട് അടച്ചിട്ട നിലയിലാണ്. പ്രവാസിയായ നാസര്‍ നാട്ടില്‍ തിരിച്ചെത്തിയശേഷം ബോട്ട് സര്‍വീസ് ആരംഭിക്കുകയായിരുന്നു. മത്സ്യബന്ധനം നടത്തിയിരുന്ന പഴയ ബോട്ട് വിലകൊടുത്ത് വാങ്ങി ഉല്ലാസ സഞ്ചാര ബോട്ടാക്കി മാറ്റിയായിരുന്നു ഇവിടെ പ്രവര്‍ത്തിച്ചത്. പൊന്നാനിയില്‍ ലൈസന്‍സില്ലാത്ത പ്രവര്‍ത്തിക്കുന്ന യാര്‍ഡില്‍ വച്ചാണ് ബോട്ട് നവീകരിച്ചത്. ചുറ്റും ഗ്ലാസ് ഘടിപ്പിച്ചായിരുന്നു ബോട്ട് നീറ്റിലിറക്കിയത്. അപകടത്തിന്റെ ആഴം കൂട്ടാനിടവന്നതും ഇക്കാരണത്താലാണെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Eng­lish Sam­mury: parap­panan­ga­di boat acci­dent, boat own­er nasar is missing

 

Exit mobile version