Site iconSite icon Janayugom Online

ബോട്ടുടമ നാസര്‍ ഒളിവില്‍ തുടരുന്നു; ഇയാള്‍ക്കെതിരേ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു

താനൂര്‍ തൂവല്‍ തീരത്ത് ബോട്ട് മറിഞ്ഞ് 22 പേര്‍ മരിച്ച സംഭവ ത്തെതുടര്‍ന്ന് ബോട്ടുടമ നാസര്‍ ഒളിവില്‍ തുടരുന്നു. നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.

ഇയാളുടെ വീട്ടിനുള്ളില്‍ ആള്‍ക്കാരുണ്ടെങ്കിലും ആരും പുറത്തേക്ക് വരുന്നില്ല. നാസര്‍ വീട്ടിലില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.താനൂര്‍ സ്റ്റേഷന് തൊട്ടടുത്താണ് നാസറിന്‍റെ വീട്.

ദീര്‍ഘകാലം വിദേശത്തായിരുന്ന നാസര്‍,നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് ബോട്ട് സര്‍വീസ് തുടങ്ങിയത്. അപകടത്തില്‍പ്പെട്ട ബോട്ട് മീന്‍പിടിത്ത ബോട്ട് രൂപമാറ്റം നടത്തിയതെന്നു ആരോപണം നിലനില്‍ക്കുന്നു.ബോട്ട് സര്‍വീസ് ആരംഭിക്കുമ്പോള്‍ തന്നെ ബോട്ടിന്‍റെ ഘടനകണ്ട് മത്സ്യത്തൊഴിലാളികള്‍ ഇത് വിനോദസഞ്ചാരത്തിന് ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു

Eng­lish Summary:
Boat own­er Nass­er remains abscond­ing; A case was reg­is­tered against him for murder

You may also like this video:

Exit mobile version