Site icon Janayugom Online

അഴീക്കലില്‍ മത്സ്യബന്ധ ബോട്ട് മുങ്ങി നാല് പേര്‍ മരിച്ചു

boat sank

വലിയഴീക്കലിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞു. അപകടത്തിൽ നാല പേരുടെ മൃതദേഹം തിരച്ചലിൽ കണ്ടെത്തി. ശ്രീകുമാർ, തങ്കപ്പൻ, സുനിൽദത്ത്, സുദേവൻ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 16 മത്സ്യ തൊഴിലാളികളാണ് വള്ളത്തിൽ ആകെ ഉണ്ടായിരുന്നത്. 2 മത്സ്യ തൊഴിലാളികളെ കാണാതായതായാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞത്. കാണാതായ മത്സ്യ തൊഴിലാളികൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു. ഓംകാരം എന്ന വള്ളമാണ് അല്പ സമയം മുമ്പ് അപകടത്തിൽപ്പെട്ടത്. മരണപ്പെട്ട മത്സ്യ തൊഴിലാളികളുടെ മൃതദേഹം ഓച്ചിറ പരബ്രഹ്മ ഹോസ്പിറ്റിലെ മോർച്ചറിയിലേക്ക് മാറ്റി.

Eng­lish Sum­ma­ry: boat sank in Azheekkal killed four

You may like this video also

Exit mobile version