തെക്കൻ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. മലയാളികള്‍ അടക്കം അഞ്ച് പേരെ കാണാതായി. 21 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. അതില്‍ 14 പേരെ രക്ഷിച്ചു. രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. എംടി സീ ക്വസ്റ്റ് എന്ന കപ്പലിലേക്ക് ഇന്ത്യന്‍ ജീവനക്കാരെയും വഹിച്ചുകൊണ്ടുള്ള ലോഞ്ച് ബോട്ട് ആണ് മുങ്ങിയത്. സ്ഥിതി നിരീക്ഷിച്ചു വരുന്നതായി ഡിജി ഷിപ്പിംഗ് വൃത്തങ്ങള്‍ അറിയിച്ചു.
മൊസാംബിക്കില്‍ ബോട്ട് മുങ്ങി അപകടം; മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു, കാണാതായവരില്‍ മലയാളികളും

