മലപ്പുറം വളാഞ്ചേരിയിൽ വീട്ടിലെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. മരിച്ചത് അയൽവീട്ടിലെ ജോലിക്കാരിയായിരുന്ന അത്തിപ്പറ്റ സ്വദേശി ഫാത്തിമ. ഇന്ന് രാവിലെയാണ് ആൾത്താമസമില്ലാത്ത വീട്ടിലെ പിൻവശത്തെ വാട്ടർ ടാങ്കിൽ മൃതദേഹം കണ്ടെത്തിയത്. സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് വീട്ടിലുള്ളത്. വീട്ടുടമസ്ഥർ വിദേശത്താണ് താമസം. ഒഴിഞ്ഞ ടാങ്കിൽ ആമയെ വളർത്തുന്നുണ്ടായിരുന്നു. ഇതിന് തീറ്റ കൊടുക്കാൻ വന്ന ജോലിക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
മലപ്പുറത്ത് വാട്ടർ ടാങ്കിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് അയൽവീട്ടിലെ ജോലിക്കാരി

