കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ വാളറ വെള്ളച്ചാട്ടത്തിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൂത്താട്ടുകുളം പാല നിൽക്കും തടത്തിൽ ജോജി ജോൺ(40) ആണ് മരിച്ചത്. കലുങ്കില്‍ ഇരുന്ന് ഉറങ്ങിയപ്പോള്‍ വഴുതി താഴേക്ക് വീണതാകാം എന്നാണ് പ്രാഥമിക നിഗമനം.
പുലർച്ച ഇവിടെ എത്തിയ നാട്ടുകാരാണ് സംരക്ഷണഭിത്തിക്ക് താഴെ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളുടേതെന്ന് കരുതുന്ന സ്കൂട്ടർ റോഡിനരികില്‍ കണ്ടെത്തി. വാഹനത്തിൽ ഒരു വലിയ ബാഗും കലുങ്കിൽ തലയിണയായി ഉപയോഗിച്ചതെന്ന് കരുതുന്ന ഒരു ചെറിയ ബാഗും കാണപ്പെട്ടു.
ചെങ്കുളത്തെ എലഫന്റ് പാസ്സേജ് റിസോർട്ടിലെ ജീവനക്കാരനായിരുന്നു. രാത്രി 11 മണിയോടെയാണ് ഇയാൾ നാട്ടിലേക്ക് മടങ്ങിയത്. കലുങ്കിന്റെ കെട്ടിൽ വിശ്രമത്തിനിടെ കൊക്കയിലേക്ക് വീണതാകാമെന്നു് ആണ് പ്രാഥമിക നിഗമനം. അടിമാലി പൊലീസും, അഗ്നിശമന സേനയും സ്ഥലത്തെത്തി മൃതദേഹം അടിമാലി താലൂക്കാശുപത്രിയിലെത്തിച്ചു. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ഭാര്യ ജൂലി, കോയമ്പത്തൂരിൽ നേഴ്സ് ആയി ജോലിചെയ്യുന്നു.
English Summary: body of a young man was found near adimali
You may also like this video