Site iconSite icon Janayugom Online

ഉക്രെയ്നിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ ഭൗതിക ശരീരം ഞായറാഴ്ച നാട്ടിലേക്ക്: ഭൗതിക ശരീരം മെഡിക്കല്‍ കോളജിന് വിട്ടുനല്‍കും

NaveenNaveen

ഉക്രെയ്​നിലെ ഖാർകിവിൽ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന്‍ ഗ്യാനഗൗഡറുടെ മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുനല്‍കാന്‍ തീരുമാനം.
ആചാരപരമായ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ഭൗതിക ശരീരം എസ് എസ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന് വിട്ടുനല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഞായറാഴ്ചയോടെ നവീന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കും. തിങ്കളാഴ്ചയോടെ മരണാനന്തര ചടങ്ങുകള്‍ നടത്തുമെന്നും വിവരങ്ങള്‍ വ്യക്തമാക്കുന്നു.

ഞായറാഴ്ച മൃതദേഹം ബംഗളൂരു വിമാനത്താവളത്തിലെത്തുമന്ന വിവരം കർണാടക മുഖ്യമന്ത്രി ബസവരാജ്​ ബൊമ്മൈ വെള്ളിയാഴ്ച അറിയിച്ചിരുന്നു. യു​ക്രെയ്നിലെ നാലാം വർഷ മെഡിക്കൽ വിദ്യാർഥിയായിരുന്ന നവീൻ കർണാടക ഹവേരി ജില്ലയിലെ ചെല​ഗെരി സ്വദേശിയാണ്​. ഖാ​ർ​കി​വ് നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ സ​ർ​വ​ക​ലാ​ശാ​ല​ വി​ദ്യാ​ർ​ഥി​യാ​യ ന​വീ​നും ക​ർ​ണാ​ട​ക​യി​ൽ​ നി​ന്നു​ള്ള മ​റ്റു വി​ദ്യാ​ർ​ഥി​ക​ളും ഖാ​ർ​കി​വി​ലെ ബ​ങ്ക​റി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞി​രു​ന്ന​ത്. ഖാ​ർ​കി​വി​ൽ​നി​ന്നും അ​തി​ർ​ത്തി​യി​ലെ​ത്തു​ന്ന​തി​നാ​യി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് പോ​കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​ന് മു​ന്നോ​ടി​യാ​യി രാ​വി​ലെ ഭ​ക്ഷ​ണം വാ​ങ്ങാ​നും ക​റ​ൻ​സി മാ​റ്റി​വാ​ങ്ങാ​നു​മാ​ണ് ന​വീ​ൻ ബ​ങ്ക​റി​ന് പുറത്തിറങ്ങിയത്.

ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​യി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​നു മു​ന്നി​ൽ വ​രി​നി​ൽ​ക്കു​മ്പോ​ഴാ​ണ് ഷെ​ല്ലാ​ക്ര​മ​ണം ഉ​ണ്ടാ​യ​തെ​ന്നും ന​വീ​ന്‍റെ അ​മ്മാ​വ​നാ​യ ഉ​ജ്ജ​ന ഗൗ​ഡ പ​റ​ഞ്ഞു. പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ ഇ​ന്ത്യ​ൻ പ​താ​ക കൈ​യി​ൽ ക​രു​താ​നും ന​വീ​നോ​ട് കു​ടും​ബാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലെ ന​വീ​ൻ പി​താ​വി​നെ വി​ളി​ച്ച​പ്പോ​ൾ ബ​ങ്ക​റി​ൽ ഭ​ക്ഷ​ണ​വും വെ​ള്ള​വും ഇ​ല്ലെ​ന്ന് പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

Eng­lish Sum­ma­ry: Body of Indi­an stu­dent to be repa­tri­at­ed in Ukraine on Sun­day: Body to be hand­ed over to med­ical college

You may like this video also

Exit mobile version