കാണാതായ സിക്കിം മുൻ മന്ത്രി ആർ സി പൗഡ്യാലിന്റെ മൃതദേഹം ഒമ്പത് ദിവസങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിലെ സിലിഗുരിക്ക് സമീപമുള്ള കനാലിൽ കണ്ടെത്തി. 80 കാരനായ പൗഡ്യാലിന്റെ മൃതദേഹം ചൊവ്വാഴ്ച ഫുൽബാരിയിലെ ടീസ്റ്റ കനാലിലാണ് കണ്ടെത്തിയത്.
പക്യോങ് ജില്ലയിലെ ചോട്ടാ സിങ്താമിൽ നിന്ന് ജൂലൈ ഏഴിന് കാണാതായ പൗഡ്യാലിനെ തിരയാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. മരണത്തിൽ അന്വേഷണം തുടരുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ആദ്യ സിക്കിം നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കറായിരുന്ന പൗഡ്യാൽ പിന്നീട് സംസ്ഥാന വനം മന്ത്രിയായി. 70 കളുടെ അവസാനത്തിലും 80 കളിലും റൈസിംഗ് സൺ പാർട്ടി സ്ഥാപിച്ചുകൊണ്ട് ഹിമാലയൻ സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയിലെ ഒരു പ്രധാന വ്യക്തിത്വമായി മാറിയിരുന്നു പൗഡ്യാല്‍.
English Summary: Body of missing former Sikkim minister found in canal in West Bengal
You may also like this video