ആലപ്പുഴ ബീച്ച് വാർഡിൽ കാണാതായ യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി. ബീച്ച് വാർഡിൽ താമസിക്കുന്ന മായ (37) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് യുവതിയെ കാണാതായത്.
മായയെ കാണാനില്ലെന്ന് ഭർത്താവ് പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇവർ വാടകയ്ക്ക് താമസിക്കുന്നവീടിന് സമീപമുള്ള തോട്ടിൽ മായയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

