സ്വിറ്റ്സർലൻഡിലെ ആൽപ്‌സ് പർവതനിരകളില്‍ നിന്ന് 37 വർഷം മുമ്പ് കാണാതായ പര്‍വതാരോഹകന്റെ മൃതദേഹം കണ്ടെത്തി. ആല്‍പ്സിലെ ഹിമാനികള്‍ ഉരുകി മാറിയ സ്ഥലത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. 38 വയസ് പ്രായമുള്ള പുരുഷന്റെ മൃതദേഹമാണെന്നും അവശിഷ്ടങ്ങള്‍ക്ക് 37 വര്‍ഷം പഴക്കമുണ്ടെന്നും ഫോറന്‍സിക് പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. 1986 സെപ്റ്റംബറിൽ, 38 വയസുള്ള ഒരു ജർമ്മൻ പർവതാരോഹകനെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇയാളുടെ മൃതദേഹമാണോ കണ്ടെത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
ഹിമാനികള്‍ ഉരുകുന്നതു കാരണം ഇത്തരത്തില്‍ നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തുന്നതായി അധികൃതര്‍ പറയുന്നു. ൽപ്‌സിന് കുറുകെയുള്ള ഹിമാനികൾക്ക് സമാനമായി തിയോഡല്‍ ഹിമാനിയും കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വലിയ തോതില്‍ ഉരുകുന്നുണ്ട്. 1968ൽ തകർന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കഴിഞ്ഞ വർഷം അലറ്റ്ഷ് ഹിമാനിയിൽ നിന്ന് പുറത്തുവന്നിരുന്നു. 2015 ൽ, 1970 ലെ മഞ്ഞുവീഴ്ചയിൽ മാറ്റർഹോണിൽ കാണാതായ രണ്ട് യുവ ജാപ്പനീസ് പർവതാരോഹകരുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. 1979 മുതൽ മാറ്റർഹോണിൽ കാണാതായ ബ്രിട്ടീഷ് പർവതാരോഹകൻ ജോനാഥൻ കോൺവില്ലിന്റെ മൃതദേഹം 2014ല്‍ കണ്ടെത്തിയിരുന്നു.
english summary; Body of mountaineer found 37 years ago
you may also like this video;