Site iconSite icon Janayugom Online

മലപ്പുറത്ത് ആൾതാമസം ഇല്ലാത്ത വീട്ടിലെ വാട്ടർ ടാങ്കിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം

വളാഞ്ചേരിയിലെ അത്തിപ്പറ്റയിൽ ആൾതാമസം ഇല്ലാത്ത വീട്ടിലെ വാട്ടർ ടാങ്കിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. വീടിന് പിൻവശത്തുള്ള ടാങ്കിലാണ് 35 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം. വീട്ടുകാർ വിദേശത്തായതിനാൽ മാസങ്ങളായി അടഞ്ഞുകിടക്കുന്ന വീടാണ്. വീടിന് പിൻവശത്തെ വാട്ടർ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്.

ഒഴിഞ്ഞ ടാങ്കിൽ ആമയെ വളർത്തു ന്നുണ്ട്. ഇതിന് തീറ്റ കൊടുക്കാൻ വന്ന ജോലിക്കാരാണ് മൃതദേഹം കണ്ടത്. പ്രദേശത്ത് കണ്ടു പരിചയം ഇല്ലാത്ത സ്ത്രീയാണെന്ന് നാട്ടുകാർ പറയുന്നു. വളാഞ്ചേരി സിഐ ബഷീർ ചിറക്കൽ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Exit mobile version