Site icon Janayugom Online

വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ അഫ്ഗാനിസ്ഥാനിലെ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 33 പേര്‍ മരിച്ചു

വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ അഫ്ഗാനിസ്ഥാനിലെ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 33 പേര്‍ മരിച്ചു, 43 പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ഇമാം സാഹിബ് ജില്ലയിലെ മൗലവി സിക്കന്ദര്‍ പള്ളിയിലാണ് സ്ഫോടനമുണ്ടായത്. പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ കുട്ടികളടക്കം 33 പേര്‍ കൊല്ലപ്പെട്ടതായി താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, പ്രദേശത്തെ ഒരു മതപാഠശാലയില്‍ വെള്ളിയാഴ്ച മറ്റൊരു സ്ഫോടനവും നടന്നു. സ്ഫോടനത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും ആറ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി എപി റിപ്പോര്‍ട്ട് ചെയ്തു.

സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ മസാര്‍-ഇ‑ഷെരീഫിലെ ഷിയാ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും 50 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

വ്യാഴാഴ്ച നടന്ന ബോംബാക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസ് സൂത്രധാരനെ അറസ്റ്റ് ചെയ്തതായി താലിബാന്‍ അധികൃതര്‍ അറിയിച്ചതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. കുണ്ടുസ് നഗരത്തില്‍ വ്യാഴാഴ്ച നടന്ന മറ്റൊരു ആക്രമണത്തിന്റെ ഉത്തരവാദിത്തവും ഐഎസ് ഏറ്റെടുത്തിരുന്നു, ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Eng­lish sum­ma­ry; bomb blast in a mosque in Afghanistan has killed at least 33 people

You may also like this video;

Exit mobile version