Site iconSite icon Janayugom Online

ജാർഖണ്ഡിൽ റയിൽവേ ട്രാക്കിൽ ബോംബ് സ്ഫോടനം; ഡീസൽ ലോക്കോമോട്ടീവ് പാളം തെറ്റി

ജാർഖണ്ഡിലെ ധൻബാദ് ഡിവിഷനിൽ റയിൽവേ ട്രാക്കിന്റെ ഒരു ഭാഗം പൊട്ടിത്തെറിച്ച് ഡീസൽ ലോക്കോമോട്ടീവ് പാളം തെറ്റി. ശനിയാഴ്ച രാവിലെ ധൻബാദ് ഡിവിഷനിലെ ഗർവ റോഡിനും ബർകാന സെക്ഷനുമിടയിലുമുള്ള പാളത്തിലാണ് ബോംബ് സ്‌ഫോടനം ഉണ്ടായതെന്ന് റയിൽവേ അറിയിച്ചു.

സംഭവത്തിന് പിന്നില്‍ നക്‌സലുകളാണെന്നാണ് സൂചന. മരണമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ടെന്നും ട്രാക്ക് പുനഃസ്ഥാപിക്കുന്നതിനായി ചര്‍‍ച്ചകള്‍ നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.

eng­lish sum­ma­ry: Bomb Blast On Rail Tracks

you may also like this video;

YouTube video player
Exit mobile version