Site iconSite icon Janayugom Online

ഡൽഹി വിമാനത്താവളത്തിൽ ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇമെയില്‍ വഴി

ഇന്ദിരാ ഗാന്ധി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിന് വീണ്ടും ബോംബ് ഭീഷണി.നഗരത്തിലെ വിവിധ സ്കൂളുകൾക്കും ഭീഷണിയുണ്ട്. ഇ‑മെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. ടെററൈസ് 111 എന്ന ഗ്രൂപ്പാണ് ബോംബ് വെച്ചതെന്ന് അവകാശപ്പെട്ടാണ് സന്ദേശമെത്തിയത്. 24 മണിക്കൂറിനുള്ളിൽ സ്ഫോടനമുണ്ടാകും എന്ന് സന്ദേശത്തില്‍ പറയുന്നുണ്ട്. സ്ഥലത്ത് കര്‍ശന പരിശോധനകൾ തുടരുകയാണ്. ഇമെയിലിലെ ഉള്ളടക്കം വ്യാജമായിരിക്കാമെന്ന് പൊലീസ് പറഞ്ഞു.

അന്വേഷണം തുടരുകയാണ്. വിവിധ സംഘടനകളുടെ 100 മുതൽ 150 വരെ ഇ‑മെയിൽ വിലാസങ്ങളിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ദ്വാരകയിലെ സിആർപിഎഫ് പബ്ലിക് സ്‌കൂൾ, കുത്തബ് മിനാറിനടുത്തുള്ള സർവോദയ വിദ്യാലയം എന്നിവയ്ക്ക് നേരെയുണ്ടായ ബോംബ് ഭീഷണി സമഗ്രമായ തിരച്ചിലുകൾക്ക് ശേഷം ഡൽഹി ഫയർ സർവീസസ് വ്യാജമാണെന്ന് പ്രഖ്യാപിച്ചു.

Exit mobile version