കൊച്ചി കേന്ദ്രീയ ഭവനിൽ ഇമെയിൽ വഴി ബോംബ് ഭീഷണി സന്ദേശം. ബുധാനാഴ്ച പുലർച്ചെ നാല് മണിയോടെയാണ് ഭീഷണി സന്ദേശം വന്നത്. കേന്ദ്രീയ ഭവനിന്റെ കെട്ടിടത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും പരിശോധന തുടരുകയാണ്. ഇതുവരെ ഒന്നും സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ ദിവസം ഹൈക്കോടതിയിലും ബോംബ് ഭീഷണി എത്തിയിരുന്നു. പരിശോധനയിൽ വ്യാജമാണെന്ന് തെളിയുകയും ചെയ്തു.
കൊച്ചി കേന്ദ്രീയ ഭവനിൽ ബോംബ് ഭീഷണി

