കൊല്ലം കളക്ട്രേറ്റിൽ ബോംബ് ഭീഷണി. ഇ മെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകൾക്ക് ബോംബ് ഭീഷണി ലഭിച്ചതിന് പിന്നാലെയാണ് ഇത്. കളക്ട്രേറ്റിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. രാവിലെയോടെ പത്തനംതിട്ട കളക്ടറുടെ ഔദ്യോഗിക ഇമെയിലിലാണ് ഭീഷണി സന്ദേശം എത്തിയത്. മെയിലിന്റെ ഉറവിടം പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ബോംബ് ഭീഷണിയിൽ മൂന്ന് സന്ദേശങ്ങളും ഒരാൾ തന്നെയാണോ അയച്ചതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
കൊല്ലം കളക്ട്രേറ്റിൽ ബോംബ് ഭീഷണി; പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി
