തിരുവനന്തപുരം ഡൊമസ്റ്റിക് വിമാനത്താവളത്തിൽ ബോംബ് ഭീഷണിയെ തുടർന്ന് സുരക്ഷ ശക്തമാക്കി. ഇമെയിൽ വഴിയാണ് സന്ദേശമെത്തിയിരിക്കുന്നത്. ഇന്ന് രാവിലെയാണ് സന്ദേശം എത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ ആണ് സുരക്ഷ ശക്തമാക്കിയത്. സന്ദേശം എവിടെ നിന്നാണ് എന്നതിനെ കുറിച്ച് അന്വേഷണം നടന്നുവരികയാണ്.
തിരുവനന്തപുരം വിമാനത്താവളത്തിൽ ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി

