ബഹ്‌റൈനിൽ നിന്ന് ഹൈദരാബാദിലേക്ക് പറന്നുയര്‍ന്ന ഗൾഫ് എയർ വിമാനം (ജി.എഫ് 274) ബോംബ് ഭീഷണിയെത്തുടർന്ന് മുംബൈയിലേക്ക് വഴിതിരിച്ചുവിട്ടു. അതേസമയം ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലഭിച്ച ഭീഷണി സന്ദേശം പിന്നീട് വ്യാജമാണെന്ന് തെളിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 10.33നാണ് ജിഎഫ്274 വിമാനം ബഹ്‌റൈനിൽ നിന്ന് യാത്ര തിരിച്ചത്. ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് വിമാനം മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു. വിമാനം സുരക്ഷിതമായി ഇറങ്ങുകയും ബന്ധപ്പെട്ട അധികാരികൾ അംഗീകൃത സുരക്ഷാ പ്രോട്ടോക്കോളുകൾ പൂർത്തിയാക്കുകയും ചെയ്ത ശേഷം ഹൈദരാബാദിലേക്ക് തന്നെ യാത്ര തുടർന്നുവെന്ന് ഗൾഫ് എയർ അധികൃതർ അറിയിച്ചു. പ്രാദേശിക സമയം രാവിലെ 11.31നാണ് വിമാനം മുംബൈയിൽ ലാൻഡ് ചെയ്തത്. പിന്നാലെ പരിശോധനകൾക്ക് ശേഷം വിമാനം ഹൈദരാബാദിലേക്ക് യാത്ര തിരിച്ചു.
ബോംബ് ഭീഷണി; ഹൈദരാബാദിലേക്ക് പുറപ്പെട്ട ഗൾഫ് എയർ വിമാനം മുംബൈയിലേക്ക്

